Wednesday, 1 July 2015
എന്‍റെ എഴുത്ത്
വഴിവിളക്കുകളും തണല്‍ മരങ്ങളും ഇല്ലാത്ത വഴിയിലൂടെ അലയാന്‍ തുടങ്ങിയപ്പോഴാണ് എവിടെനിന്നോ മനസ്സിലൊരു ആശയത്തിന്റെ തീനാമ്പ് ചിതറി തെറിച്ചു വീണത് .
ഉള്ളില്‍ കിടന്നത് ഉരുണ്ടു കൂടാന്‍ തുടങ്ങിയപ്പോള്‍ അവിവാഹിതയായി ഗര്‍ഭം ധരിച്ച്ചവളുടെ ആകുലതകലാണ് എന്നെ ചൂഴ്ന്നത് .അതൊരു തീ ഗോളം ആയി രൂപപ്പെട്ടെയ്ക്കാം എന്ന തോന്നല്‍ നാട്ടുവഴികളിലൂടെ ഗര്‍ഭ ച്ച്ചിദ്രത്ത്തിന്റെ വിഷക്കായ തേടി അലഞ്ഞവളെ പോലെ എന്നെയും വലച്ചു.അറിയാതെ പോലും ഒരുവരി പിറന്നു വീഴാതിരിക്കാന്‍ ഇരുട്ടിന്റെ കോണില്‍ ഒരു പായയില്‍ സ്വയം ഒതുങ്ങി ...ഒടുവില്‍ സൃഷ്ടിയുടെ വേദന അടിമുടി ഉലയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കൈയ്യെത്തി കിട്ടിയ കരിക്കട്ടയില്‍ എന്‍റെ ആദ്യാക്ഷരങ്ങളുടെ പിറവി....
PIC CREDIT: GOOGLE
PIC CREDIT: GOOGLE
Subscribe to:
Posts (Atom)