Wednesday 11 March 2020

കണ്ണനും അമ്മയും

കണ്ണനും അമ്മയും

1 . അമ്മ ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോ പെട്ടെന്ന് കണ്ണന് ഒരു മൂത്രശങ്ക. നല്ല കാറ്റൊക്കെ കൊണ്ട് പുറത്തു  കാര്യം സാധിക്കാം എന്ന് ഓർത്തതാ  അവൻ . പക്ഷെ രാത്രിയാണ് അതോണ്ട് ഒരു ധൈര്യത്തിന് അമ്മേം കൂടെ പോര് എന്നൊരു വാഗ്ദാനം തന്നു  ...

കണ്ണന്റെ ഒപ്പം പുറത്തിറങ്ങി ആകാശത്തോട്ട് നോക്കിയപ്പോ ആണ് ഏത് അവസരത്തിലും  തിരിച്ചറിയാറുള്ള ഓറിയോൺ നക്ഷത്ര കൂട്ടം കണ്ണിൽ പെട്ടത്. കണ്ണൻ ആണെങ്കിൽ മകെര്യം  നക്ഷത്രം ആണ് താനും.

ശബ്ദത്തിൽ ഇത്തിരി ആത്മീയതയും അറിവും ഒക്കെ ഉൾപ്പെടുത്തി 'അമ്മ പറഞ്ഞു 'അമ്മ പണ്ട് സ്കൂളിൽ പോവുമ്പോഴേ തിരിച്ചറിയുന്ന നക്ഷത്ര കൂട്ടം ആണ് ഓറിയോൺ... കണ്ടില്ലേ അമ്പോറ്റി അതെ നക്ഷത്രത്തിൽ അമ്മയ്ക്ക് കുഞ്ഞിനെ തന്നതും.,

മൂത്രമൊഴിപ്പൊക്കെ കഴിഞ്ഞു തിരിഞ്ഞു നിന്ന് അമ്മയെ നോക്കി കണ്ണൻ : ''അമ്മ രാത്രിയിൽ ആയിരുന്നോ സ്കൂളിൽ പ്പോയിക്കൊണ്ട് ഇരുന്നത്?''
ഇനി കൂടുതൽ പറയേണ്ടതില്ലല്ലോ ...അകത്തുകേറി വേഗം വാതിൽ അടച്ചു.


ശുഭം.....

അമ്മുവും കണ്ണനും

1.അമ്മുവും കണ്ണനും കൂടി ഏതോ ദിനോസറിൻറെ പുസ്തകം നോക്കുവാ ...പൊടിപ്പും തൊങ്ങലും വച്ച്  ദിനോസർ ചരിതം തകർത്തോണ്ട് ഇരിക്കുന്നതിനിടയിൽ കണ്ണൻ: 'ഈ ദിനോസർ എങ്ങാനും  വന്നു അമ്മുനെ പിടിച്ചോണ്ട് പോയിരുന്നേൽ ഇപ്പോ കുഞ്ഞേട്ടന് അനിയത്തി ഉണ്ടാവുമായിരുന്നോ ?

ആകെ സങ്കടപ്പെട്ടു അമ്മു: അയ്യോ ...ഈ ദിനോസർ അങ്ങാനും ഇപ്പോ വന്നു കുഞ്ഞേട്ടനെ പിടിച്ചു തിന്നാൽ അമ്മുനു  കുഞ്ഞേട്ടൻ ഉണ്ടാവില്ലല്ലോ...

കണ്ണൻ: അമ്മു ഈ കളി മതി ...നമുക്ക് വേറെ വല്ലതും കളിക്കാം....

ends .....