Sunday 10 January 2021

Pranayalekhanam



പ്രണയ ലേഖനം
 

പ്രണയ ലേഖനം എഴുത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതിനിയിപ്പോ ഒരാൾക്ക് കൊടുക്കാൻ വേണ്ടി അല്ലായെങ്കിൽ പോലും മനസ്സിൽ പ്രണയം അങ്ങിനെ നിറയാൻ തുടങ്ങുമ്പോൾ ഇത്തിരി പകർന്ന് എടുത്തു ഒരു കടലാസു തുണ്ടിൽ കുറിച്ചിടുന്നത്  ഒരു സുഖം ആണ്. പേന തെളിയുന്നുണ്ടോ എന്നറിയാൻ കോറിയിടുന്ന ആ ആദ്യ വരയിൽ പോലും കടലോളം സ്നേഹം നിറച്ചേക്കണം. പിന്നെയങ്ങോട്ട് ഓരോ കുത്തിലും കോമയിലും വരെ സ്നേഹവും പരിഭവവും സ്വപനങ്ങളും നിറഞ്ഞു തുളുമ്പിയേക്കും എന്നു തോന്നിപ്പോകണം. ഒടുവിൽ പേരെഴുതി ചുവടെ അലസമായി വരച്ചേക്കാവുന്ന വരയിൽ പോലും എഴുതിയതിലേറെ ഉള്ളിൽ ആർത്തലയ്ക്കുന്നു എന്നു ഒരു ഉറപ്പു കൂടെ കൊടുത്തേക്കുക.