Wednesday, 9 September 2015

ഇവിടെ




ഉത്തരങ്ങൾ പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ  ഇവിടെ 
അരുത്.വ്യക്തികൾ ... ബന്ധങ്ങൾ... 
ഇവയെല്ലാം വർജിക്കപ്പെടെണ്ടവയും, അസ്ഥിത്വം പോലും 
നിഷേധിക്കപ്പെടെണ്ടവയും ആകുന്നു.

ഇവിടെ... 

സ്വന്തം ബുദ്ധിയും അധ്വാനവും കൊണ്ട് നോട്ടുകെട്ടുകൾക്ക് 
അസ്ഥിവാരമിടാൻ ശ്രമിക്കുന്നവന് വിനോദത്തിനു പതിച്ചു 
കിട്ടുന്ന നിമിഷങ്ങൾ  സഹപ്രവർത്തകയുടെ  
കിടപ്പറ യിലെത്തിപ്പെടാൻ മാത്രമേ തികയുന്നുള്ളൂ. നിസ്വാർ 
ത്ഥയായ അവൻറെ  ജീവിത പങ്കാളി തൻറെ  പാതിവ്രത്യത്തിൻറെ  ഒരു പകർപ്പ് കൈമോശം വരാതിരിക്കാൻ  സൂക്ഷിക്കുന്നത് 
അവൾക്ക്  വിശ്വസ്തനായ അയൽവാസിയുടെ കൈകളിലാണ്. 
എനിക്ക് നടന്നു തീർക്കാനുള്ള വഴിയോരങ്ങളിൽ എല്ലാം 
ഒരിക്കൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട മൂല്യങ്ങൾ 
വിറ്റഴിയാത്ത    വില്പ്പന ചരക്കായ് കുന്നുകൂടി കിടക്കുന്നു .
ഉള്ളിൽ തല പോക്കാൻ തുടങ്ങിയ പൊള്ളുന്ന ചോദ്യങ്ങളെ 
അനുവാദമില്ലാതെ വളർന്ന കള യെന്ന  പോലെ പിഴുതെറിഞ്ഞു 
എൻറെ മനസ്സാക്ഷിയെ ആത്മാഹൂതി ചെയ്യാൻ അനുവദിച് 
നടന്നു നീങ്ങുകയാണ് ഞാൻ . പുതിയ സദാചാര നിയമങ്ങളെ 
നൂലിഴ കീറി പരിശോദികുന്ന സ്വയം പ്രഖ്യാപിത സന്മാർഗികൾ 
ക്കിടയിലൂടെ.


PIC CREDIT: GOOGLE

1 comment: