Wednesday 24 June 2015

മഴ


നമുക്ക് ഒരുമിച്ച് ഈ മഴ നനയണം..ഇന്നിനു കൈമോശം വന്നുപോയ നന്മകളെ ഓർത്ത് തലതല്ലി ചിരിക്കുന്ന മഴത്തുള്ളികളുടെ ഒപ്പം നമ്മുടെ നിഷ്കാമത്തെ  തുറന്നു കാട്ടി  ആർത്ത് ചിരിക്കണം.എന്റെ കണ്ണിൽ നീയും നിന്റെ കണ്ണിൽ ഞാനും മാത്രമേ ഉള്ളു എന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തി മഴയുടെ ആഴങ്ങളിലേക്ക്  ഇറങ്ങി ചെല്ലണം. അപ്പോഴും നിന്റെ കൈയില്  എന്റെ കൈ  നീ ചേര്ത്ത് പിടികുക.


നടന്നു തളരും മുൻപേ മഴയുടെ മടിയിൽ നമുക്ക് ഇരിക്കണം.പിന്നെ പതുക്കെ മണ്ണിനോട് മുഖമമർത്തി കിടക്കണം.ഒടുവിൽ ആ മഴത്തുള്ളി വിളിച്ച് ഉണർത്തും വരെ,ഭൂമിയുടെ ഗർഭത്തിൽ ജീവന്റെ പുതുനാമ്പ് പൊട്ടി മുളയ്ക്കുന്നതിനു  കാതോർത്ത് ...അങ്ങനെ...

(സമർപ്പണം: സ്വന്തം വേരുകളിലേക്ക് എന്നെ ചേർത്ത് വച്ച് എനിക്ക് മുകളിൽ തണൽ വിരിച്ചു നിന്നവന് )

No comments:

Post a Comment